മണിപ്പൂരിൽ ഇൻ്റർനെറ്റ് നിരോധനം 5 ദിവസം കൂടി നീട്ടി; പോലീസുകാരൻ്റെ കൊലപാതത്തിൽ പ്രതിഷധം ശക്തം

Advertisement

ഇംഫാൽ:
മണിപ്പൂരിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു സംഭവത്തിൽ പ്രതിഷേധം ശക്തം.ഇംഫാലിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.സംസ്ഥാനത്ത് ഇൻ്റർനെറ്റ് നിരോധനം 5 ദിവസം കൂടി നീട്ടി.
മോറെയിലാണ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ ചിങ്തം ആനന്ദാണ് വെടിയേറ്റ് മരിച്ചത്. മ്യാൻമർ അതിർത്തിയായ മോറെയിൽ നിർമാണത്തിലിരിക്കുന്ന ഹെലിപാഡിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

Advertisement