മദ്യനയ അഴിമതി കേസിൽ വ്യവസായി ദിനേശ് അറോറ അറസ്റ്റിൽ

ന്യൂഡെല്‍ഹി.ഡൽഹി മദ്യനയ അഴിമതി കേസിൽ വ്യവസായി ദിനേശ് അറോറ അറസ്റ്റിൽ.ഇഡി യാണ് ദിനേശ് അറോറയെ അറസ്റ്റ് ചെയ്തത്.സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷിയാണ് ദിനേശ് അറോറ. സാധാരണ നിലയിൽ ഒരു ഏജൻസി സാക്ഷിപട്ടികയിൽ ചേർത്ത ആളെ മറ്റൊരു ഏജൻസി അറസ്റ്റ് ചെയ്യുക പതിവില്ല.
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സുസോദിയയുമായി ഏറെ അടുപ്പമുള്ള ആളാണ്‌ ദിനേശ് അറോറ. മനീഷ് സുസോദിയക്ക് രണ്ടുകോടി 20 ലക്ഷം രൂപയുടെ കള്ളപ്പണം എത്തിച്ചത് ദിനേശ് അറോറ വഴിയാണെന്ന് ഇഡി യുടെ കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇ ഡി ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തു. മനീഷ് സിസോദിയക്കെതിരെ അടക്കം 5 കുറ്റപത്രങ്ങൾ ഇഡി സമർപ്പിച്ചിട്ടുണ്ട്.

Advertisement