ഏകസിവിൽ കോഡ്, കോൺഗ്രസ്സിനെ രാഷ്ട്രീയമായി ദുർബലമാക്കുക എന്നത് ബിജെപി ലക്ഷ്യം

ന്യൂഡെല്‍ഹി. ഏകസിവിൽ കോഡ് വിഷയത്തില്‍ കോൺഗ്രസ്സിനെ രാഷ്ട്രീയമായി ദുർബലമാക്കുക ബി.ജെ.പി യുടെ രാഷ്ട്രീയ ലക്ഷ്യം. ഏകസിവിൽ കോഡ് ചർച്ചകളിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് 1989 ലെ രാഷ്ട്രീയ സാഹചര്യം ആണെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് മറികടക്കേണ്ട സമീപകാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയാണ് .

ഷാ ബാനു കേസിലെ ഉത്തരവ് ദുർബലമാക്കാൻ കൊണ്ടുവന്ന നിയമ നിർമ്മാണം കോൺഗ്രസ്സ് സർക്കാരിന് 1989 ൽ തിരിച്ചടിയായിമാറിയിരുന്നു.വ്യക്തി നിയമങ്ങളിൽ ഒരു മത വിഭാഗത്തിന് അനുകൂലമായ പക്ഷപാതിത്വം എന്ന ആക്ഷേപം കോൺഗ്രസ്സിന് നേരിടേണ്ടിവന്നു.സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ അവകാശങ്ങൾക്കും പ്രാധാന്യം നല്കിയുള്ള നിർദ്ദേശങ്ങൾ ഏകസിവിൽ കോഡ് ബില്ലിൽ ഉണ്ടെന്നതിനാല്‍ ഷബാനു കേസിനേക്കാള്‍ പതിന്മടങ്ങ് വിസ്ഫോടനശേഷിയുള്ള വിഷയമാണ് ഏകീകൃത സിവില്‍കോഡ്.

ഷാ ബാനു കേസിലെ ഉത്തരവ് ദുർബലമാക്കാൻ കൊണ്ടുവന്ന നിയമ നിർമ്മാണത്തിന് എതിരായ പ്രതിഷേധം മറികടക്കാനാണ് ബാബറി മസ് ജിദ് ഹിന്ദുക്കൾക്ക് ആരാധനയ്ക്കായ് രാജിവ് ഗാന്ധി സർക്കാർ തുറന്ന് നല്കിയത്.

കോണ്‍ഗ്രസ് അന്നത്തേതില്‍ നിന്നും വളരെ ദുര്‍ബലമാണിപ്പോള്‍, ഏകീകൃത സിവില്‍കോഡിനെ എന്തുന്യായം പറഞ്ഞ് എതിര്‍ത്താലും അത് തിരിഞ്ഞുകൊത്തുന്ന നീക്കമാവും

തങ്ങളുടെ രാഷ്ട്രീയ വാഗ്ദാനങ്ങളില്‍ മുഖ്യമെന്നപേരില്‍ വലിയ പ്രാധാന്യമാണ് ഏകസിവില്‍കോഡിന് ബിജെപി കാണുന്നത്.മുഖ്യ വാഗ്ദാനങ്ങളില്‍ അവശേഷിക്കുന്നതും ഇതുമാത്രം .

Advertisement