ഉത്തരേന്ത്യൻ കൊടും ചൂടിൽ കൂട്ടമരണം: അസമിലും രാജസ്ഥാനിലും വെള്ളപ്പൊക്കം

Advertisement

ന്യൂഡെല്‍ഹി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂടിൽ കൂട്ടമരണം: അസമിലും രാജസ്ഥാനിലും വെള്ളപ്പൊക്കം. കൊടും ചൂടിനെ തുടർന്നുള്ള അസുഖങ്ങളിൽ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ മരിച്ചത് 54 പേർ .

44 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള പാറ്റ്നയിൽ 44 പേർ മരണം.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായ്, അസാമിൽ വെള്ളപ്പൊക്കം. അസാമിലെ 10 ജില്ലകളിലായി 37,000ലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലെയ്ക്ക് മാറ്റി.ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു.സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം.മേഘാലയയിൽ 146 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.നദികൾ കവിഞ്ഞൊഴുകുന്നു.ബ്രഹ്മപുത്രയിൽ ജലനിരപ്പ് ഉയർന്നു.മേഘാലയയിൽ കുടുങ്ങിയ 2100 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി.കനത്ത മഴ രാജസ്ഥാനിലും ദുരിതം തുടരുന്നു

പാലി, സിറോഹി, ജോദ് പൂർ ജില്ലകളിൽ അടക്കം ശക്തമായ മഴ,ഇന്നലെ മുതൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.രാജസ്ഥാനിലെ ജാലോർ ജില്ലയിൽ അതിശക്‌തമായ മഴയിൽ റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു

രാജസ്ഥാനിലെ ജോദ് പൂരിൽ കനത്ത മഴയിൽ വിവിധ കോളനികള്‍ വെള്ളത്തിനടിയിലായി.

Advertisement