മണിപ്പൂർ സംഘർഷം: കേന്ദ്രസർക്കാർ ശക്തമായ സമ്മർദ്ദത്തില്‍

Advertisement

ന്യൂഡെല്‍ഹി.മണിപ്പൂർ സംഘർഷം: കേന്ദ്രസർക്കാർ ശക്തമായ സമ്മർദ്ദത്തിലായി. പ്രതിപക്ഷ പാർട്ടികൾക്ക് പുറമേ ആർ.എസ്.എസ് നിലപാട് കൂടി വന്നതോടെ കൂടുതൽ അടിയന്തിര ഇടപെടലുകൾക്ക് സർക്കാർ നിർബന്ധിതമാകും.കലാപത്തിലെ ഇരകളോടൊപ്പമാണെന്നും സംഘർഷം നീളുന്നത് അസ്വസ്ഥപ്പെടുത്തുന്നതായും ആർ.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൌനം പാലിക്കുന്നതിനിടെ ആണ് ആർ എസ് എസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. കലാപം പിടിച്ചുകെട്ടുന്നതിന് സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും ശക്തമായ് ഇടപെടണമെന്ന ആവശ്യം കേന്ദ്രസർക്കാരിന് തിരിച്ചടിയാണ്. അമിത്ഷാ സന്ദര്‍ശിച്ച് നടത്തിയ ശ്രമങ്ങള്‍പോലും ഫലവത്തായില്ലെന്നത് നാണക്കേടായിട്ടുണ്ട്.

ഇതിനിടെ മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സരവ്വ കക്ഷി സംഘത്തെ നിയോഗിയ്ക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. മണിപ്പൂരിൽ സമാധാനം ഉറപ്പാക്കാൻ സരവ്വകക്ഷി സംഘത്തിന്റെ സന്ദർശനം കൊണ്ട് മാത്രമേ സാധിയ്ക്കു. മണിപ്പൂർ വിഷയത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് കോൺഗ്രസ്സ്.

സംസ്ഥാന സർക്കാർ സമാധാനം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടെന്ന വസ്തുത കേന്ദ്രം അംഗികരിയ്ക്കണം എന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

Advertisement