ബിപോർജോയ് ഗുജറാത്ത്‌ തീരത്തോട് അടുക്കുന്നു

Advertisement

അഹമ്മദാബാദ്.ബിപോർജോയ് അതി തീവ്ര ചുഴലികാറ്റ് ഗുജറാത്ത്‌ തീരത്തോട് അടുക്കുന്നു. ചുഴലി കാറ്റ് വൻ നാശം വിതക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിൽ ഒരു ജീവൻ പോലും നഷ്ടപ്പെടാത്ത തരത്തിൽ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. ദേശീയ ദുരന്തനിവാരണ സേനയുടെ 18 ടീമുകളെ ഇതിനകം സംസ്ഥാനത്ത് പലയിടത്തായി വിന്യസിച്ചിട്ടുണ്ട്.

തീരപ്രദേശത്തുനിന്നും 10 കിലോമീറ്റർ വരെ പരിധിയിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും ഇന്ന് ഉച്ചയോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് പദ്ധതി. രക്ഷാപ്രവർത്തനങ്ങൾ പൂർണതോതിലാണെന്നും, നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി ബുപെന്ദ്ര പട്ടേൽ അറിയിച്ചു.ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിലെ 5 ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വ്യാഴാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത.
കരതൊടുമ്പോള്‍ മണിക്കൂറില്‍ 125-135 കി.മീ വേഗതയായിരിക്കും കാറ്റിനെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇത് 145-150 കി.മീ വരെ ശക്തിപ്രാപിക്കാം.

മരങ്ങള്‍ കടപുഴകി വീഴാനും പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും താല്‍ക്കാലിക നിര്‍മിതികള്‍ക്കും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയെന്ന് മുന്നറിയിപ്പ്.

വരുംമണിക്കൂറുകളില്‍ കനത്ത മഴയും 150 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത.
ചുഴലിക്കാറ്റ് ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ സൗരാഷ്ട്ര–കച്ച് തീരങ്ങളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് തുടരുന്നു.

അടുത്ത രണ്ടുദിവസത്തേക്ക് ഗുജറാത്തില്‍ നിന്നുള്ള 67 ട്രെയിനുകള്‍ റദ്ദാക്കി

കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം.

Advertisement