വാർത്താനോട്ടം ,ഇത് വാര്‍ത്തകളുടെ ചാറ്റല്‍മഴ

Advertisement

2023 ജൂൺ 14 ബുധൻ

BREAKING NEWS

👉 മോൻസൺ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ ജൂൺ 23 വരെ സാവകാശം തേടി കെ.പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ

👉 തമിഴ്നാട് മന്ത്രി സെന്തിൽ ബലാജിയെ ഇഡി അറസ്റ്റ് ചെയ്തു.

👉 തൃശൂർ ചിയാരത്ത് തെരുവ് നായ ആക്രമണത്തിൽ സൈക്കിൾ പോസ്റ്റിലിടിച്ച് 16 കാരനായ എൽവിനോ എന്ന വിദ്യാർത്ഥിയുടെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു.

👉പി.എം ആർഷോ നൽകിയ ഗൂഢാലോചന പരാതിയിൽ കെ എസ് യു പ്രസിഡൻ്റിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ്.

👉 കെ.വിദ്യ പ്രതിയായ വ്യാജരേഖ കേസ്; അട്ടപ്പാടി ആർജിഎം കോളജിലെ അധ്യാപകരുടെ മൊഴി വീണ്ടും അഗളി പോലീസ് രേഖപ്പെടുത്തി.
പത്തിരിപ്പാല കോളജിലെയും അധ്യാപകരുടെ മൊഴി എടുക്കും.

👉 പുൽപ്പള്ളി സഹകരണ ബാങ്ക് ക്രമക്കേട്; റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെന്ന് മന്ത്രി

👉 യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്;രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കാൻ ഗ്രൂപ്പ് നേതാക്കൾ രംഗത്ത്

👉 വിലക്കയറ്റം: ഇറച്ചിക്കോഴിക്കടകൾ ഇന്ന് മുതൽ മൂന്ന് ദിവസം അടച്ചിടും

👉 തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങിനെ കണ്ടെത്താൻ ശ്രമം തുടരുന്നു.

കേരളീയം

🙏കേരള തീരത്ത് മൂന്നു മീറ്റര്‍വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്നു ജാഗ്രത നിര്‍ദ്ദേശം. കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിലിറങ്ങരുതെന്നു മുന്നറിയിപ്പ്.

🙏കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയാറാണെന്ന് ലോക ബാങ്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അന്ന വെര്‍ദെയുമായി വാഷിംഗ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം.

🙏ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 1,33,450 മലയാളികളില്‍ 75,362 പേര്‍ യോഗ്യത നേടി. കേരളത്തില്‍ ഒന്നാം റാങ്ക് കോഴിക്കോട് താമരശേരി സ്വദേശിനി ആര്യക്കാണ്. 720 ല്‍ 711 മാര്‍ക്ക് നേടിയ ആര്യ രണ്ടാം ശ്രമത്തിലാണ് ജേതാവായത്. താമരശേരി തൂവക്കുന്നുമ്മല്‍ പോലീസ് എസ്ഐ രമേഷ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്. രാജ്യത്തെ ഒന്നാം റാങ്ക് തമിഴ്നാട് സ്വദേശി എന്‍. പ്രഭാഞ്ജന്‍, ആന്ധ്രാ സ്വദേശി ബോറ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ നേടി. ഇവര്‍ക്ക് 720 മാര്‍ക്കുണ്ട്.

🙏എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന ആരോപണം ഉയര്‍ന്ന ദിവസത്തെ മഹാരാജാസ് കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് പോലീസ്. കെഎസ് യു പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ച ജൂണ്‍ ആറാം തീയതിയിലെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്.

🙏യഥാര്‍ത്ഥ പ്രതികള്‍ നടുറോഡില്‍ കൈയുംവീശി നടക്കുമ്പോള്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ലന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

🙏ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

🙏സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ തുറന്ന പോര്. സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പോലീസിനെ ഉപയോഗിച്ച് അഴിമതി, സാമ്പത്തിക തിരിമറി കേസുകളില്‍ കുടുക്കിയെന്നാണ് ആരോപണം. നിയമപരമായും രാഷ്ട്രീയപരമായും പരസ്പരം ഏറ്റുമുട്ടാനാണ് പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റേയും തീരുമാനം.

🙏മൂന്നാറില്‍ രണ്ടു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണാനുമതി നല്‍കരുതെന്ന് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല വിലക്ക്. വിഷയം പഠിക്കാന്‍ അഡ്വ. ഹരീഷ് വാസുദേവനെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

🙏മസ്തിഷ്‌ക മരണമെന്നു റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിക്കും എട്ടു ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്. 2009 നവംബര്‍ 29 ന് അപകടത്തില്‍ പരിക്കേറ്റ ഉടുമ്പന്‍ചോല സ്വദേശി വി ജെ എബിന്‍ എന്ന പതിനെട്ടുകാരനു തലയില്‍ കട്ടപിടിച്ച രക്തം നീക്കാതെ മസ്തിഷ്‌ക മരണത്തിനു വിട്ടുകൊടുത്തെന്നാണ് പരാതി.

🙏സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് നടപടി. സഹകരണ രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ മന്ത്രി വിഎന്‍ വാസവനാണ് ബാങ്ക് പിരിച്ചുവിട്ടത്.

🙏പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിനു നാലായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജ്സ്ട്രാര്‍ ഓഫീസ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. കുണ്ടറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് കിഴക്കേ കല്ലട സ്വദേശി സുരേഷാണു പിടിയിലായത്.

🙏കോഴിക്കോട് പേരാമ്പ്രയില്‍ മാലിന്യസംഭരണ കേന്ദ്രത്തില്‍ തീപിടുത്തം. പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് രാത്രി 11 മണിയോടെ തീപ്പിടുത്തമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു.

🙏ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തി കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചയാളെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ 12, 9 വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ ചന്ദ്രശേഖരന്റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

🙏ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ പണിമുടക്കിന്. പതിനൊന്നാം ശമ്പളപരിഷ്‌ക്കരണം കെഎസ്ബിസിയില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. പണിമുടക്കിനു മുന്നോടിയായി ഈ മാസം 20 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

🙏 ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാളെ ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിന്‍ ജോസഫാണ് പിടിയിലായത്. തമിഴ്നാട്ടില്‍നിന്നാണ് കള്ളനോട്ട് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

🙏തിരുവനന്തപുരത്ത് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടംഗസംഘത്തിലെ ഒരാള്‍ പൊലീസിന്റെ പിടിയിലായി. പരവൂര്‍ സ്വദേശി സലിം (52) നെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

🙏ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്പത്തൂരിലും. തമിഴ്നാട് വ്യവസായ മന്ത്രി ടി ആര്‍ വി രാജ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും.

🙏പാലക്കാട് പാലന ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കു ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്നു പരാതി. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയാണ് ആശുപത്രിക്കെതിരെ പരാതിപ്പെട്ടത്.

ദേശീയം

🙏മോദി സര്‍ക്കാര്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യാജകുറ്റം ചുമത്തി ജയിലിലടക്കുകയാണെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു.

🙏ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ ബിഹാര്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ചു. ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ യോഗം 23 നു പാറ്റ്നയില്‍ ചേരാനിരിക്കേ സഖ്യകക്ഷി മന്ത്രിയുടെ രാജി മുഖ്യമന്ത്രി നിതീഷ്‌കുമാറിനു തിരിച്ചടിയായി.

🙏നീറ്റ് പരീക്ഷ ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എംബിബിഎസ് പ്രവേശനം നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്കു ക

ത്തയച്ചു. നീറ്റ് പരീക്ഷ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുമെന്ന് കത്തില്‍ പറയുന്നു.

🙏ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കാഷ്മീരിലും റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങളില്ല.

🙏മഹാരാഷ്ട്രയില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് നാലു പേര്‍ മരിച്ചു. പുണെ – മുംബൈ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ടാങ്കറില്‍നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു.

കായികം

🙏2026 ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് വ്യക്തമാക്കി അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസി. അടുത്ത ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണെന്നാണ് മെസിയുടെ വാക്കുകള്‍.

Advertisement