നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. എഴുനൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 40 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement