പറമ്പിൽ കെട്ടിയിരുന്ന ആടിനെ ബൈക്കിലെത്തിയ സംഘം കടത്തിക്കൊണ്ടു പോയി

Advertisement

ഓയൂർ: പൂയപ്പള്ളിയിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം പറമ്പറിൽ കെട്ടിയിരുന്ന ആടിനെ കടത്തിക്കൊണ്ടുപോയി. പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും നാനൂറ് മീറ്ററോളം അകലെയുള്ള പറമ്പിലാണ് ആടിനെ കെട്ടിയിരുന്നത്. പൂയപ്പള്ളി ഏറത്ത് പീസ് കോട്ടേജിൽ തോമസിന്റെ ഒന്നരവയസ് പ്രായമുള്ള ആട്പ്രസവിച്ചിട്ട് പത്ത് ദിവസം മാത്രമേ ആയിട്ടുള്ളൂ. തിങ്കളാഴ്ച പതിനൊന്നരയോടെ

ബൈക്കിലെത്തിയ രണ്ട് പേർ ആടിനെ അഴിച്ച് ബൈക്കിൽ കയറ്റി ഓയൂർ ഭാഗത്തേക്ക് അതിവേഗം ഓടിച്ച് പോവുകയായിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാരെത്തിയ പ്പോഴേയ്ക്കുo മോഷ്ടാക്കൾ രക്ഷപെട്ടു. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement