എൻ.സി.ഇ.ആർ.ടി സിലബസ് പരിഷ്കരണം: മോദിയുടെ ‘ഭാരത’ത്തിൻറെ ഭാഗമെന്ന് കബിൽ സിബൽ

ന്യൂഡൽഹി: 12ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം ഒഴിവാക്കിയ എൻ.സി.ഇ. ആർ.ടി നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി കബിൽ സിബൽ എം.പി.

2014 മുതൽ ‘ആധുനിക ഇന്ത്യൻ ചരിത്രം’ ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഭാരത’വുമായി സമന്വയിപ്പിച്ചാണ് എൻ.സി.ഇ.ആർ.ടി തീരുമാനമെന്നു സിബൽ ട്വിറ്ററിൽ കുറിച്ചു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ(ആർ.എസ്എ.സ്) നിരോധനത്തിൻറെയും ചില ഭാഗങ്ങൾ പരിഷ്കരിച്ച പതിപ്പുകളിൽ നിന്ന് ഒഴിവാക്കിയതിനെയും അദ്ദേഹം പരിഹസിച്ചു.
“എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ: ഇല്ലാതാക്കി എന്ന തലക്കെട്ടിന് താഴെ

ഗാന്ധിയുടെ ഹിന്ദു മുസ്ലിം ഐക്യം, ആർ.എസ്.എസ് നിരോധനം, ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും, സമകാലിക ഇന്ത്യയിൽ സാമൂഹിക പ്രസ്ഥാനങ്ങളായി മാറിയ പ്രതിഷേധങ്ങൾ എന്നിവ സിബൽ അക്കമിട്ടു നിരത്തി.

മുഗൾ ചരിത്രം, ആർ.എസ്.എസ് നിരോധനം, ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ആഹ്വാനം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചുവെന്ന വിവരം തുടങ്ങിയ പാഠ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയ എൻ.സി.ഇ.ആർ.ടി നടപടിക്കെതിരേ വൻ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

Advertisement