ഒൻപതു വയസ്സുകാരിയെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു

ജയ്പൂർ: രാജസ്ഥാനിൽ ഒൻപതു വയസ്സുകാരിയെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു.
ഉദയപൂരിൽ മാവ് ലി ഗ്രാമത്തിലാണ് സംഭവം.കഴിഞ്ഞ മാസം 29ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ശനിയാഴ്ച രാത്രിയാണ് ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മൃതദേഹം കഷ്ണങ്ങൾ ആക്കിയതായി പോലീസ് അറിയിച്ചു.കൊലപാതകത്തിന് മുൻപ് പെൺകുട്ടി ബലാത്സംഗത്തിനിരയായതായാണ് സംശയം.സംഭവത്തിൽ അയൽവാസിയായ 20കാരൻ കമലേഷ് അറസ്റ്റിലായി.പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Advertisement