കേരളത്തിന് വന്ദേഭാരത്: നിലവിൽ പരിഗണിക്കുന്നില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന് വന്ദേഭാരത് അനുവദിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി. നിലവിൽ അടിയന്തരമായി അത്തരം ശുപാർശകളൊന്നും പരിഗണിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.

വിവിധ റൂട്ടുകളിൽ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ തുടരുകയാണ്. സർവീസിന്റെ സാധ്യതയും റെയിൽ ട്രാഫിക്കും കോച്ചുകളുടെ ലഭ്യതയും അനുസരിച്ചാവും പുതിയ സർവീസുകൾ ആരംഭിക്കുക. ഓരോ സംസ്ഥാനത്തിനായല്ല വന്ദേഭാരത് അനുവദിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേഭാരത് ട്രെയിനുകൾ പലപ്പോഴും സർവീസ് നടത്തുന്നതെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചിട്ടുണ്ട്.

നേരത്തെ കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് തീവണ്ടി ഉടൻതന്നെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. കേന്ദ്ര ബജറ്റിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

Advertisement