സെൻട്രൽ വിസ്ത അവന്യൂ സെപ്തംബർ 8ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഉദ്ഘാടനത്തിനൊരുങ്ങി സെൻട്രൽ വിസ്ത അവന്യൂ. നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി സെപ്തംബർ 8 ന് നിർവഹിക്കും.

ഉദ്ഘാടന ദിവസമായ സെപ്തംബർ 8-ന് ഇന്ത്യ ഗേറ്റ് മുതൽ മാൻ സിംഗ് റോഡ് വരെയുള്ള ഭാഗത്ത് സന്ദർശകരെ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്പഥിന് സമീപത്തുള്ള അവന്യൂവിൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഫുഡ് സ്റ്റാളുകൾ, റെഡ് ഗ്രാനൈറ്റ് നടപ്പാതകൾ, പാർക്കിംഗ് ഏരിയ തുടങ്ങിയ വിശാല സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ഗേറ്റിന് സമീപം രണ്ട് ബ്ലോക്കുകളാണ് കച്ചവടക്കാർക്കായി മാറ്റിവെച്ചിരിക്കുന്നത്. ഓരോ ബ്ലോക്കിലും എട്ട് വീതം കടകൾ ഉണ്ടാകും. ഐസ്‌ക്രീം കാർട്ടുകൾ പ്രത്യേകയിടങ്ങളിൽ മാത്രമാകും അനുവദിക്കുക.റോഡുകളിൽ ഇവയുടെ വിൽപ്പന അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

80-ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. മോഷണം തടയുന്നതിനായി വൻ തോതിൽ സുരക്ഷാ ഗാർഡുകളെ അവന്യൂവിൽ വിന്യസിക്കും. ശുചിത്വ പരിപാലത്തിനായി ശൂചീകരണ തൊഴിലാളികളുടെ വലിയ സംഘത്തെയാകും നിയമിക്കുക.

വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു. പാത പൊതുജനങ്ങൾക്ക് 20 മാസത്തിന് ശേഷമാകും തുറന്ന് കൊടുക്കുക.

സെൻട്രൽ വിസ്ത നവീകരണ പദ്ധതിയിൽ പുതിയ പാർലമെന്റ് മന്ദിരം, സെൻട്രൽ സെക്രട്ടറിയേറ്റ്, പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ്, ഉപരാഷ്‌ട്രപതിയുടെ ഓഫീസ് എന്നിവ ഉൾപ്പെടുന്നു.

Advertisement