കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രി ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചതായി പരാതി

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രി ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ
ആദിനാട് കുന്നുമ്മൽ തറയിൽ ആൻസൺനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ദിവസം ഭാര്യ പിതാവുമായി വഴക്കുണ്ടായി വീടിൻറെ ഗ്ലാസ് അടിച്ചു പൊട്ടിച്ചതിനെതുടര്‍ന്ന് രാത്രി 11:30 മണിയോടുകൂടികൈക്ക് പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയ്ക്ക് വന്നതാണ് ഇയാൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ പോലീസുകാരനെ പിടിച്ചു തള്ളുകയും പിന്നീട് മരുന്നു വെച്ച ശേഷം വെളിയിൽ നിന്ന പോലീസുകാരനെ പുറകിൽ കൂടി വന്ന് അക്രമിക്കുകയും ആയിരുന്നു

Advertisement