പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ അറസ്റ്റ് ചെയ്തു

കൊല്ലം.പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങല്‍ പെരുംകുളം എന്‍.എസ് മന്‍സിലില്‍ അഷ്‌റഫ് മകന്‍ അന്‍ഷാദ് (31) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍ ആയത്.
2021 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതി നിരവധി തവണ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുു. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്‍ഷാദ് അറസ്റ്റില്‍ ആയത്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും, പോക്‌സോ നിയമത്തിലെയും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്.


കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം കിളികൊല്ലൂര്‍ ഇന്‍സ്‌പെകടര്‍ കെ.വിനോദ്, എസ്.ഐ മാരായ അനീഷ് എ.പി, ലഗേഷ് കുമാര്‍, ശ്രീലാല്‍, സ്വാതി, എ.എസ്.ഐ സന്തോഷ് സിപിഒ മാരായ അനീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement