കാടകത്തില്‍ അപ്രത്യക്ഷനായഅഛന്‍റെ ഓര്‍മ്മയില്‍ അഗളിയില്‍ മകളുടെ വിവാഹം

പാലക്കാട്.കൈപിടിച്ച് കൊടുക്കാന്‍ അച്ഛനില്ലാതെ സൈലന്റ്വാലി സൈരന്ദ്രി വനത്തില്‍ നിന്ന് കാണാതായ രാജന്റെ മകള്‍ രേഖയുടെ വിവാഹം പാലക്കാട് അഗളിയില്‍ നടന്നു.രാജനെ കാണാതായിട്ട് 40 പിന്നിടുകയാണ്.വിവാഹത്തിന് മുന്‍പ് അച്ഛന്‍ മടങ്ങി വരുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു മകള്‍.കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തുകയായിരുന്നു


കഴിഞ്ഞ മെയ് മൂന്നിനാണ് സൈരന്ദ്രി വനത്തില്‍വെച്ച് രാജനെ കാണാതാകുന്നത്.വനംവകുപ്പ് ചരിത്രത്തിലെ തന്നെ വലിയ തിരച്ചില്‍ നടത്തിയെങ്കിലും രാജനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.രാജനെ വന്യമൃഗങ്ങള്‍ പിടിച്ചതായ ഒരു തെളിവും കാട് അരിച്ചുപെറുക്കിയിട്ടും ലഭിച്ചിട്ടില്ല.മകളുടെ വിവാഹത്തിനുളള ഒരുക്കത്തിലായിരുന്നു കാണാതാകുന്നതിന് തൊട്ടുമുന്‍പും രാജന്‍.സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതിരുന്ന രാജന്‍ ഇപ്പോള്‍ കാണാമറയത്താണ്.

എവിടെപ്പോയാലും തന്റെ വിവാഹത്തിന് മുന്‍പ് എന്തായാലും അച്ഛന്‍ മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്ന മകള്‍ രേഖ പക്ഷേ വിവാഹദിനത്തിലും അഛനെത്താതായപ്പോള്‍ പതറി. അച്ഛന്റെ അസാന്നിധ്യത്തിലാണ് വിവാഹം നടന്നത്.മണ്ണാര്‍ക്കാട് സ്വദേശി നിഖില്‍ ആണ് വരന്‍.ബന്ധുക്കളുടെ നിര്‍ബന്ധം മൂലം വിവാഹം നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തിയെങ്കിലും രേഖ ഇപ്പോഴും കാത്തിരിക്കുകയാണ് അച്ഛന്‍ തന്നെ ആശിര്‍വദിക്കാന്‍ ഉടന്‍ മടങ്ങി വരുമെന്ന്

Advertisement