പ്രൊഫ:ആർ ഗംഗപ്രസാദിനെ അനുസ്മരിച്ചു


ശാസ്താംകോട്ട: മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പ്രൊഫ:ആർ.ഗംഗപ്രസാദിനെ അനുസ്മരിച്ചു.പ്രൊഫ:ആർ.ഗംഗപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി .ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഗംഗപ്രസാദ് സ്മാരക സാഹിത്യഅവാര്‍ഡ് ചവറ കെഎസ്പിള്ളക്ക് സമര്‍പ്പിച്ചു.

സി .പി .ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ മുഖ്യ പ്രഭാഷണം നടത്തി.ചവറ കെ. എസ്. പിള്ള അധ്യക്ഷത വഹിച്ചു..കെ ശിവശങ്കരൻ നായർ , ഡോ. സി. ഉണ്ണികൃഷ്ണൻ,എ.പി. ജയൻ, പ്രൊഫ:കെ പി ശാരദാ മണി, പ്രൊഫ: സി. എം. ഗോപാലകൃഷ്ണൻ,പ്രൊഫ. കെ. രാഘവൻ നായർ,ഡോ :പി കമലാസനൻ തുടങ്ങിയവർ വിവിധ അവാർഡുകൾ വിതരണം ചെയ്തു.കെ. എൻ. കെ. നമ്പൂതിരി,ആർ.എസ് അനിൽ,ബി . വിജയമ്മ,കെ .ചന്ദ്രൻ പിള്ള. വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Advertisement