കേരളാ ലൈബ്രറിയുടെ കുരുത്തോല കളരി നാളെ

കോവൂർ. ദി കേരളാ ലൈബ്രറി യുടെയും സി പി കരുണാകരൻ പിള്ള ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ തേവലക്കര ഗേൾസ് ഹൈസ്കൂളിൽ O1-05-2022 ഞായർ രാവിലെ 9 മണി മുതൽ വൈകിട്ട് 3.30 വരെ കുട്ടികള്‍ക്കായി കുരുത്തോല കളരി സംഘടിപ്പിക്കുന്നു.
ഗ്രന്ഥശാലാ സംഘം കുന്നത്തൂർ താലൂക്ക് സെക്രട്ടറി .ശശികുമാർ ഉദ്ഘാടനം ചെയ്യും. കുരുത്തോല കൊണ്ടുള്ള കലാവിസ്മയങ്ങൾ അശോക് കുമാർ (സമം, പേരാമ്പ്ര, കോഴിക്കോട്)അവതരിപ്പിക്കും.

കൊച്ചു വേലു മാസ്റ്റർ ചിത്രരചന നയിക്കും. ശില്പ നിർമ്മാണം. മനീഷ് ഭാസ്ക്കർ നയിക്കും

Advertisement