കൊല്ലത്ത് പാമ്പുപിടിക്കാനെത്തിയ ആള്‍ക്ക് കടിയേറ്റു

കൊല്ലം.പാമ്പു പിടിക്കുന്നതിനിടെ പാമ്പുപിടിക്കാനെത്തിയ ആള്‍ക്ക് കടിയേറ്റു

തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റത്. കൊല്ലം മൈലാപ്പൂരിൽ വച്ചാണ് കടിയേറ്റത്. മൂര്‍ഖനാണ് കടിച്ചത്.

കടിയേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റ ശേഷവും പാമ്പിനെ പിടികൂടി കുപ്പിയിലാക്കി അടച്ച ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്

Advertisement