29.8 C
Kollam
Monday 19th October, 2026 | 11:13:52 AM
Home News Local ശാസ്താംകോട്ട തടാകസംരക്ഷണം: മലിനീകരണവും ഖനനവും പാടില്ലായെന്ന് കളക്ടര്‍

ശാസ്താംകോട്ട തടാകസംരക്ഷണം: മലിനീകരണവും ഖനനവും പാടില്ലായെന്ന് കളക്ടര്‍


കൊല്ലം: ശാസ്താംകോട്ട തടാകത്തെ മലിനീകരണത്തില്‍ നിന്നും കൈയേറ്റങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്. തടാകത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ 8,9,10,11,12,19 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലുള്ള ഖനനങ്ങളും മണലൂറ്റും പടിഞ്ഞാറെകല്ലട വില്ലേജിലെയും മൈനാഗപ്പള്ളി വില്ലേജിലെയും മുഴുവന്‍ ഖനനപ്രവര്‍ത്തനങ്ങളും മണലൂറ്റും തടാകം മലിനപ്പെടുത്തുന്ന അനധികൃതപ്രവര്‍ത്തനങ്ങളും ജൂലൈ ഒന്നു മുതല്‍ രണ്ട് മാസക്കാലത്തേക്ക് നിരോധിച്ചു. ശാസ്താംകോട്ട തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണനിയന്ത്രണ ബോര്‍ഡ് വകുപ്പുകളെ ചുമതലപ്പെടുത്തി.