27.4 C
Kollam
Wednesday 2nd September, 2026 | 07:25:30 PM
Home News Breaking News ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ശ്വാസംമുട്ടുമായെത്തിയ യുവതിക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്,അന്വേഷണം

ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ശ്വാസംമുട്ടുമായെത്തിയ യുവതിക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്,അന്വേഷണം

rep image

ശാസ്താംകോട്ട. താലൂക്കാശുപത്രിയില്‍ ശ്വാസംമുട്ടുമായെത്തിയ യുവതിക്ക് പേ വിഷബാധപ്രതിരോധ കുത്തിവയ്പ്. ഒതുക്കി തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ .

ഇന്നുച്ചക്കാണ് മൈനാഗപ്പള്ളി വേങ്ങ സ്വദേശിനിയായ 18 വയസുള്ള യുവതി ശ്വാസംമുട്ടുമായി ബന്ധുസ്ത്രീക്ക് ഒപ്പം താലൂക്കാശുപത്രിയിലെത്തിയത്. ഇവര്‍ക്ക് ഇന്‍ജക്ഷന് ഡോക്ടര്‍ കുറിച്ചു നല്‍കി. കുറിപ്പുമായി ഇന്‍ജക്ഷന്‍ മുറിയിലെത്തി കാത്തിരുന്ന യുവതിക്ക് എടുത്തത് പട്ടി കടിയേറ്റ് എത്തിയ ആളുടെ ഇന്‍ജക്ഷന്‍. ഈ സമയം പേ വിഷ പ്രതിരോധമരുന്നിന് എത്തിയ ആള്‍ക്കുള്ള ഇന്‍ജക്ഷനാണ് യുവതിക്ക് എടുത്തത്. ബഹളമായെങ്കിലും ഉടന്‍ രാഷ്ട്രീയ ഇടപെടലുണ്ടായി. പേവിഷ കുത്തിവയ്പ് എടുത്തത് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ യുവതിയെയും ബന്ധുവിനെയും അറിയിച്ചു.

ഇതിനിടെ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് സംഭവം പരാതിയാകരുതെന്ന് നിര്‍ദ്ദേശിച്ചു. പാര്‍ട്ടി കുടുംബമായതിനാലാണത്രേ പരാതിക്ക് യുവതി തയ്യാറായതുമില്ല. എന്നാല്‍ സൂപ്രണ്ട് ഡ്യൂട്ടി നഴ്സുമാരെ സ്ഥലത്തുനിന്നും മാറ്റുകയും അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡിഎംഒ പ്രശ്നത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംഘം ഡോക്ടര്‍മാര്‍ നാളെ വിഷയത്തില്‍ അന്വേഷണം നടത്തുകയും യുവതിയെ പരിശോധിക്കുകയും ചെയ്യും.

1 COMMENT

Comments are closed.