മലയപ്പൂപ്പൻ പുരസ്ക്കാരം ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് സമ്മാനിച്ചു

മലനട:പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് മലയപ്പൂപ്പൻ പുരസ്ക്കാരം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിച്ചു.മലനട
സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് കെ.രവി അധ്യക്ഷത വഹിച്ചു.പ്രതിഭകളെ ആദരിക്കൽ ,ചികിത്സാധന സഹായ വിതരണം എന്നിവ നടന്നു.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി മുഖ്യപ്രഭാഷണം നടത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ,പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ,ഗ്രാമ
പഞ്ചായത്ത് അംഗം അരുൺ ഉത്തമൻ,ദേവസ്വം വൈസ് പ്രസിഡന്റ് മോഹനൻ പരിമണം എന്നിവർ സംസാരിച്ചു.ദേവസ്വം സെക്രട്ടറി ആർ.രജനീഷ് സ്വാഗതവും ഖജാൻജി സി.അജയകുമാർ നന്ദിയും പറഞ്ഞു.

Advertisement