നിലയ്ക്കൽ ക്ഷേത്രത്തിനു സമീപം പാചകവാതക സിലിണ്ടറിൽ നിന്നും തീ പടർന്ന് വീട് കത്തി നശിച്ചു

കുന്നത്തൂർ : പാചകവാതക സിലിണ്ടറിൽ നിന്നും തീ പടർന്ന് വീട് കത്തി നശിച്ചു.ഐവർകാല നിലക്കൽ ക്ഷേത്രത്തിനു സമീപം അനു ഭവനത്തിൽ അനിലിന്റെ വീടാണ് കത്തി നശിച്ചത്.ചൊവ്വാഴ്ച രാവിലെ ആഹാരം പാകം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി സിലണ്ടറിൽ നിന്നും തീ ഉയരുകയും സമീപത്ത് കിടന്ന വസ്തുക്കളിലേക്ക് തീ പടരുകയുമായിരുന്നു.തുടർന്ന് സിലിണ്ടറിനും അടുക്കളയ്ക്കും തൊട്ടടുത്ത മുറിയിലേക്ക്  തീ പിടിക്കുകയും ചെയ്തു.അടുക്കളയും വയറിങ് സാമഗ്രികളും പൂർണമായും കത്തിയമർന്നു.വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ ശാസ്താംകോട്ട അഗ്നി രക്ഷാസേന
സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

Advertisement