കുമ്പളം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി

ശാസ്താംകോട്ട : കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 126-ാമത് ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജ് അധികൃതർ പന്മന ആശ്രമത്തിലെ കുമ്പളം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.പ്രിൻസിപ്പൽ ഡോ.കെ.സി പ്രകാശ്,ആർ.അരുൺകുമാർ,കേരള സർവകലാശാല സെനറ്റ് അംഗം ഡോ.അജേഷ് എസ്.ആർ,പ്രൊഫ.അമൃതകുമാരി, പ്രൊഫ.ശശിധരക്കുറുപ്പ്,കുമ്പളത്ത് വിജയകൃഷ്ണപിള്ള,ജിആർ രാഗി,ഡോ.ടി.മധു,ആത്മൻ,ഡോ. അനീഷ്.കെ,ഷിനോജ്.എസ്,
ഡോ.സുനിതാ കൃഷ്ണൻ,
ഡോ.പി.ആർ ബിജു,ഡോ.രജനി, ബാദുഷാൻ,ശ്രീജ.ആർ,കെ.ആർ മനോജ് തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച കോളേജിൽ നടക്കുന്ന ജയന്തി ആഘോഷം ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും.ദേവസ്വം ബോർഡ്‌ അംഗം അഡ്വ.എ.അജികുമാർ മുഖ്യ പ്രഭാഷണവും കെ.സി രാജൻ അനുസ്മരണ പ്രഭാഷണവും നടത്തും.

Advertisement