പത്തനാപുരത്ത്‌ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Advertisement

പത്തനാപുരം: അര കിലോ കഞ്ചാവുമായി യുവാവിനെ കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും പത്തനാപുരം പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പുന്നല വാഴങ്ങോട് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനാപുരം എസ്‌ഐ ശരലാല്‍ ഡാന്‍സാഫ് എസ്‌ഐ ബിജു ഹക്ക് , സിപിഒ സജുമോന്‍. റ്റി, സിപിഒ അഭിലാഷ്. പി.എസ്, സിപിഒ ദിലീപ്. എസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Advertisement