കൊട്ടാരക്കരയിൽ പോലീസ് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് പ്രതിയുടെ പരാക്രമം

Advertisement

കൊട്ടാരക്കര: കൊട്ടാരക്കരയിൽ പോലീസ് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് പരാക്രമം കാട്ടിയ പ്രതി കസ്റ്റഡിയിൽ.
കോട്ടാത്തല പണയിൽ  തടത്തിൽ ഭാഗം അനു ഭവനത്തിൽ   അജിത്തിനെ (26) ആണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.  ഇന്ന് ഒരുമണിക്ക് പ്രതി വീട്ടിൽ അടിപിടി ഉണ്ടാക്കുന്നു എന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘം പരിക്കുപറ്റി നിന്നിരുന്ന പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പ്രതി  അജിത്ത് പൊലീസ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു പ്രതി തന്നെ വണ്ടിയോടിച്ചു പോകാം എന്ന് പറഞ്ഞ് പോലീസ് വാഹനത്തിന്റെ  ചാവി ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതിനെ തുടർന്ന് പ്രതി പോലീസ് ജീപ്പിന്റെ   വയർലെസ് സെറ്റിന്റെ മൗത്ത് പീസ് വലിച്ചു പൊട്ടിക്കുകയും വയർലെസ് സെറ്റിന്റെ ആന്റിന കണക്ഷൻ വയർ പൊട്ടിക്കുകയും ഉൾപ്പെടെ വലിയ നാശനഷ്ടം ഉണ്ടാക്കി. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement