കരുനാഗപ്പള്ളി എൻ എസ് എസ് വനിതാ യൂണിയൻ പ്രസിഡൻ്റ് പ്രഫ വി ലളിതമ്മ നിര്യാതയായി

Advertisement

കരുനാഗപ്പള്ളി: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡി.ബി കോളേജിലെ ഫിസിക്സ്, വിഭാഗംറിട്ട. പ്രൊഫസറും  താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻറുമായകരുനാഗപ്പള്ളി പട വടക്ക് കൗസ്തുഭത്തിൽ വി.ലളിതമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന്

അഛൻ വാസുദേവ കുറുപ്പ്.അമ്മ: കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജേഷ്ഠസഹോദരൻ പ്രാക്കുളം പര മേശ്വരൻ പിള്ളയുടെ മകൾ ചെല്ലമ്മ .രണ്ടു പതിറ്റാണ്ടിലേറെയായി എൻ.എസ്. എസ്. കരുനാഗപ്പള്ളി താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻ്റാണ്. 2010 ൽ മന്നം ജയന്തി സമ്മേളനത്തിൽ സ്മരണാഞ്ജലി അവതരിപ്പിച്ച ആദ്യ വനിതാ യൂണിയൻ പ്രസിഡൻറുമാണ്.സാമൂഹിക, അധ്യാപന  മേഖലകളിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ റിട്ട.ഫിനാൻസ് ഓഫീസർ ഭാസ്കരൻനായർ മക്കൾ: മഞ്ജു ബി നായർ (എ .ജി എം ,ബി .എസ് എൻ. എൽ ,നാഗർ കോവിൽ) ചിന്നു ബി .നായർ ,ഹരി കൃഷ്ണൻ ബി(ബെംഗളൂരു) മരുമക്കൾ :ജി നേഷ്കുമാർ(റിട്ട.സീനിയർ എസ് ഡി .ഇ, ബി .എസ്. എൻ .എൽ തിരുവനന്തപുരം) മഹേഷ് കുമാർ എം(ചീഫ് സബ് എഡിറ്റർ  ,മാതൃഭൂമി,കൊല്ലം) പാർവതി എസ് (ബെംഗളൂരു)

Advertisement