ചാലക്കുടിയിൽ പോലീസ് ജീപ്പ് തകർത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ, നിധിൻ പുല്ലൻ ഒളിവിൽ തന്നെ

തൃശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവത്തിൽ നാല് ഡി വൈ എഫ് ഐ ,എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ശേഷം ചാടിപ്പോയ ‍ഡിവൈഎഫ്ഐ നേതാവ് നേതാവ് നിധിൻ പുല്ലൻ ഇപ്പോഴും ഒളിവിൽ തന്നെ.ഈയാളുടെ നേതൃത്വത്തിലായിരുന്നു പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്.
നിധിൻറെ അറസ്റ്റ് തടഞ്ഞ് സിപിഎം രംഗത്തെത്തിയിരുന്നു. ഇയാളെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. എന്നാൽ കസ്റ്റഡിയിൽ നിന്ന് നിധിൻ രക്ഷപെടുകയായിരുന്നു.
ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ പ്രവർത്തകർ മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പിന്റെ മുൻവശത്തെ കണ്ണാടി അടിച്ചു തകർത്തത്. പിന്നീട് പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisement