പത്തനംതിട്ട മൈലപ്രയിൽ ഡി വൈ എസ് പി സഞ്ചരിച്ച വാഹനം കടയിലേക്കിടിച്ച് കയറി

Advertisement

പത്തനംതിട്ട: ഇന്നലെ രാത്രി മൈലപ്ര കുമ്പഴയ്ക്കടുത്ത് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം കടയിലേക്കിടിച്ചു കയറി.അമിത വേഗതയിലായിരുന്നു വാഹനം എന്ന് ദൃക്സാക്ഷികൾ പറയുന്നു. കൊട്ടാരക്കര കോടതിയിൽ കേസ് ആവശ്യത്തിനായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് വരികയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും ഒപ്പം ഉണ്ടായിരുന്ന പോലീസുകാർക്കും നിസ്സാര പരിക്ക് പറ്റി. കടയുടെ ഷട്ടർ ഇടിച്ച് തകർത്ത ജീപ്പ് അപകടം നടന്നയുടൻ തന്നെ പോലീസെത്തി നീക്കി. എന്നാൽ ബൈക്കിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ട് തെന്നിമാറിയതാണെന്നും വൈദ്യ പരിശോധന ആവശ്യമില്ലെന്നും പോലീസ് പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here