ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്‌ ആയുധ സാമഗ്രി പ്രദർശനമേള

ശാസ്താംകോട്ട . ആയുധ സാമഗ്രി പ്രദർശനമേള സംഘടിപ്പിച്ചു , വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്‌, നൂറനാട് യൂണിറ്റിന്റെ സഹകരണത്തോടെ ആയുധ സാമിഗ്രി പ്രദർശനമേള നടത്തി. വിവിധ തരം യുദ്ധോപകരണങ്ങളും, അവയുടെ പ്രവർത്തന രീതികളും കുട്ടികളിൽ കൗതുകമുണർത്തി. പ്രദർശന മേള മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ പി. എം. സെയ്ദ് ഉൽഘാടനം ചെയ്തു.

യൂണിറ്റ് ഇൻസ്‌പെ ക്റ്റർ എൻ. സി. ചാക്കോ പ്രദർശന വസ്തുക്കളെ പറ്റി വിവരണം നടത്തി. പി. ടി. എ. പ്രസിഡണ്ട്‌ കുറ്റിയിൽ നിസ്സാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ ചെയർമാൻ എ. എ. റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർ കുട്ടി, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, പ്രീ പ്രൈമറി കോർഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ്‌ സെക്രട്ടറി കെ. ദീപ, അദ്ധ്യാപക പ്രതിനിധികളായ സാലിം, സന്ദീപ് ആചാര്യ തുടങ്ങിയവർ സംസാരിച്ചു.

Advertisement