കിലയുടെ ലേർണിങ്സെന്റർ പടിഞ്ഞാറെകല്ലടയിൽ പ്രവർത്തനം ആരംഭിച്ചു

Advertisement


പടിഞ്ഞാറേകല്ലട. ഇതര ജില്ലയിലെയും അന്യസംസ്ഥാനങ്ങളിലെയും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വിദഗ്ദ്ധ പരിശീലനം നൽകുന്നതിനായി പടിഞ്ഞാറേകല്ലടയിൽ കില ആരംഭിച്ച ലേർണിങ് സെന്റർ ഉത്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കോവൂർകുഞ്ഞുമോൻ എം എൽ എ ഉത്ഘാടനം നിർവഹിച്ചു. ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ. സുധീർ, അംബികകുമാരി, ഉഷാലയം ശിവരാജൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ വി. രതീഷ്, വൈ. ഷാജഹാൻ,പഞ്ചായത്ത് അംഗങ്ങളായ രജീല, ലൈലസമദ്, ടി. ശിവരാജൻ, ഷീലാകുമാരി, എൻ. ഓമനക്കുട്ടൻപിള്ള, സുനിതദാസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് രണ്ട്ദിവസങ്ങളായി വിവിധ ക്ലാസ്സുകളിൽ ബി ഡി ഒ ചന്ദ്രബാബു, അസി. സെക്രട്ടറി രാധാകൃഷ്ണൻ, സ്മിത, ഷിജു, കില ഫാക്കൽറ്റി അംഗം ബിനുരാജ് എന്നിവർ പങ്കെടുത്തു. തുടർന്ന് പദ്ധതിപ്രദേശങ്ങളും സന്ദർശിച്ചു. കാസർഗോഡ് ജില്ലയിലെ ബേദഡുക്ക, ഇടുക്കി ജില്ലയിലെ മരി യാപുരം എന്നി പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് ആദ്യപരിശീലനത്തിൽ പങ്കെടുത്തത്. അക്കാദമിക് കമ്മറ്റി അംഗങ്ങളായ ആർ. ചന്ദ്രൻപിള്ള, ബാലചന്ദ്രൻ, ഗിരീശൻ, ഗോപകുമാർ, ആര്യ എന്നിവരും പഞ്ചായത്ത്‌ ജീവനക്കാരും പ്രവർത്തനത്തിന് നേതൃത്വം നൽകി.

Advertisement