മലയാള നാടകവേദിക്ക് ഒരു ചരിത്രമുണ്ടാക്കിയത് പ്രൊഫ. ജി ശങ്കരപ്പിള്ള, ഡോ സജിത മഠത്തിൽ

ശാസ്താംകോട്ട – മലയാള നാടകവേദിയുടെ ചരിത്ര നിർമ്മിതിയിൽ പ്രധാന പങ്കുവഹിച്ചത് പ്രൊഫ.ജി.ശങ്കരപ്പിള്ളയാണെന്ന് സജിത മഠത്തിൽ അഭിപ്രായപ്പെട്ടു. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ പ്രൊഫ.ജി.ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. നാടകം എന്നാൽ അരങ്ങിന്റെ ഭാഷയാൽ രൂപപ്പെടുത്തപ്പെടുന്നതാണ്, അത് ഒരു കൃതി മാത്രമല്ല എന്ന ചർച്ചയ്ക്ക് ജി.ശങ്കരപ്പിള്ള തുടക്കമിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ നാടക രംഗത്ത് സ്ത്രീകൾക്ക് സാധ്യതകൾ തുറന്ന് നൽകിയതായി “മലയാള നാടകവേദി : ചില പെൺചിന്തകൾ” എന്ന വിഷയത്തിൽ നടന്ന പ്രഭാഷണത്തിൽ അവർ പറഞ്ഞു. പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ.പി.ഭാസ്കരൻ നായർ, പ്രൊഫ.വി. മഹേശ്വരി, സന്ധ്യ സി. വിദ്യാധരൻ, ഡോ.സുശാന്ത് എസ്., ഡോ. ധന്യ എൽ., ശ്രീജ ആർ., ഡോ.ടി. മധു, രാഗി ആർ.ജി., ആത്മൻ എ.വി. എന്നിവർ സംസാരിച്ചു.

കോളേജിൽ നടന്ന കവിതാരചന മത്സരത്തിൽ വിജയികളായവർക്ക് ശ്രീകോവിൽ കാവ്യപുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. സനിൽ എസ്., സന്ദീപ് സന്തോഷ് എന്നിവക്ക് ഒന്നും രണ്ടും സ്ഥാനങ്ങളും അർച്ചന ആനന്ദ്, ഗൗരി നന്ദന ജെ.എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക് യഥാക്രമം 5000, 4000, 3000 രൂപയും പ്രശസ്തിപത്രവും പുസ്തകങ്ങളും സമ്മാനമായി ലഭിച്ചു. മലയാളവിഭാഗം വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിവിധ എന്റോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്തു

Advertisement