അമൃത റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ സിംപോസിയം ഫോര്‍ എക്സലന്‍സ് സമാപിച്ചു

കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ച ഗവേഷകരുടെ സമ്മേളനം അമൃത റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ സിംപോസിയം ഫോര്‍ എക്സലന്‍സ് (എറൈസ് 2024 ) സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്ന സിംപോസിയത്തില്‍ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയ്ക്ക് പരിഹാരം കാണുന്നതിനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. വണ്‍ ഹെല്‍ത്ത്, സംയോജിത ആരോഗ്യവും ക്ഷേമവും, സുസ്ഥിര വികസനം, ഭക്ഷ്യസുരക്ഷയും കാര്‍ഷികരംഗത്തെ സാങ്കേതിക വിദ്യകളും, സമൂഹത്തിന്റെയും ശാക്തീകരണം, ആവാസ വ്യവസ്ഥയുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളാണ് സിംപോസിയം പ്രധാനമായും ചര്‍ച്ച ചെയ്തത്.
ഗവേഷകരും അധ്യാപകരുമടക്കം 600-ഓളം പ്രതിനിധികള്‍ സിംപോസിയത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ.വെങ്കട്ട് രംഗന്‍, പ്രൊവോസ്റ്റ് ഡോ.മനീഷ വിനോദിനി രമേഷ്, അമൃതപുരി ക്യാമ്പസ് ഡയറക്ടര്‍ ബ്രഹ്മചാരി ദേവീദാസ ചൈതന്യ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement