ഗോപി സുന്ദറിനിത് മൂന്നാം കെട്ട്, അമൃതയ്ക്ക് രണ്ടാമത്തെയും; വിവാഹം കഴിഞ്ഞെന്നും ഒരു മാസത്തിനകം ഹൈദരാബാദിലേക്ക് പോകുമെന്നും താരദമ്പതികള്‍

തിരുവനന്തപുരം: കുറച്ചുദിവസം മുമ്പാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഗായിക അമൃത സുരേഷിന്റെ ഒന്നിച്ചുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ക്ഷണനേരം കൊണ്ടാണ് പോസ്റ്റും ക്യാപ്ഷനും വൈറലായത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോ പുറത്തുവരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലും ഗോപിസുന്ദറിനൊപ്പം അമൃത എത്തിയിരുന്നു. മകള്‍ പാപ്പുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ നിരവധി ഫോട്ടോയും വീഡിയോയും പുറത്തുവന്നിരുന്നു.

താനും അമൃതയും വിവാഹിതരായി എന്ന് സ്ഥിരീകരിച്ച്‌ ഗോപിസുന്ദറും എത്തിയിരുന്നു. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയില്‍ ആയിരുന്നു അദ്ദേഹം വിവാഹത്തെക്കുറിച്ച്‌ പ്രതികരിച്ചതെന്ന വിവരം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ ഇരുവരും മാലയണിഞ്ഞ് നില്‍ക്കുന്ന ഒരു ഫോട്ടോയും പുറത്തുവന്നിരുന്നു. പഴനിയില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ വിശേഷങ്ങള്‍ക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്.

Advertisement