തൃക്കുന്നപ്പുഴ തെക്ക് കൈരളി കലാ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഇന്ന് മുതൽ 30 വരെ

ശൂരനാട്. തൃക്കുന്നപ്പുഴ തെക്ക് കൈരളി കലാ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഇന്ന് (24- 12) മുതൽ 30 വരെ നടക്കും. ഇന്ന് (24- 12) വൈകിട്ട് 6.30 ന് സുവർണ്ണ ജൂബിലി വിളംബരയാത്ര. 25 ന് രാവിലെ 6 ന് മാരത്തോൺ, വൈകിട്ട് 6.30 ന് ഷട്ടിൽ ടൂർണമെന്റ്. 26 ന് രാവിലെ 9 മുതൽ ചെസ്സ് ടൂർണമെന്റ്, ഉച്ചയ്ക്ക് മൂന്ന് മുതൽ ക്വിസ് മത്സരം, 6.30 ന് പെനാൽറ്റി ഷൂടൗട്ട്. 27 ന് രാവിലെ 6.30 ന് സൗജന്യ രക്ത പരിശോധന ക്യാമ്പ്, ഉച്ചയ്ക്ക് രണ്ട് മുതൽ കിളിതട്ട് കളി മത്സരം.

28ന് വിവിധ കലാത്സരങ്ങൾ. 29 ന് വൈകിട്ട് 6.30 ന് തിരുവാതിര മത്സരം, രാത്രി 9 ന് കൈകൊട്ടി കളി മത്സരം. 30 ന് വൈകിട്ട് 6 ന് സുവർണ്ണ ജൂബിലി മധുര വിതരണം, 6.30ന് സാംസ്‌കാരിക സമ്മേളനം എൻ. കെ. പ്രേമചന്ദ്രൻ എം. പി ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം. എൽ. എ, നടൻ കോട്ടയം രമേശ്‌ എന്നിവർ പങ്കെടുക്കും. രാത്രി 9ന് കൊല്ലം ആവിഷ്കാരയുടെ നാടകം സാധാരണക്കാരൻ.

Advertisement