കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായ സംഭവത്തിൽ യുഎസിന്റെ ആരോപണം നിഷേധിച്ച് ഇറാൻ

Advertisement

​ന്യൂഡെല്‍ഹി.ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായ സംഭവത്തിൽ യുഎസിന്റെ ആരോപണം നിഷേധിച്ച് ഇറാൻ. ആക്രമണവുമായി പങ്കില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഗേരി വ്യക്തമാക്കി.അതിനിടെ ചെങ്കടലിൽ വീണ്ടും ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം.എം വി സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്

വ്യാപാര കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്ക് നേരെ ഗുജറാത്തിലെ പോർബന്തർ തീരത്തു നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ വെച്ചുള്ള ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാൻ എന്നായിരുന്നു പെന്റഗണിന്റെ ആരോപണം.ഈ ആരോപണം നിഷേധിച്ച ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഗേരി ഹൂതികളുടെ പ്രവർത്തനത്തെ സർക്കാരുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും,ഹൂതികൾ സ്വന്തം നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും അലി ബഗേരി ചൂണ്ടിക്കാട്ടി.ചെറുത്തുനിൽപ്പിനെ ചോദ്യം ചെയ്യരുതെന്നും വ്യക്തമാക്കി.
കപ്പൽ ജപ്പാനീസ് ഉടമസ്ഥതയിൽ ഉള്ളതാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചു.ആക്രമണം നേരിട്ട കപ്പൽ വിക്രാന്ത് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. നാളെ മുംബൈയിൽ എത്തുന്ന കപ്പൽ അറ്റകുറ്റപ്പണിക്ക് ശേഷം മംഗലാപുരത്തേക്ക് തിരിക്കും.കപ്പലിലെ 20 ഇന്ത്യക്കാർ സുരക്ഷിതരാണ്.

അതിനിടെ, ഗാബോണിൽ രജിസ്റ്റർ ചെയ്ത എം വി സായി ബാബ എന്ന എണ്ണ ടാങ്കർ കപ്പലിന് നേരെയും ആക്രമമുണ്ടായി.ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെയായിരുന്നു ആക്രമണം എന്നാണ് അമേരിക്ക ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യം നിരാകരിച്ച് ഇന്ത്യൻനേവി രംഗത്തെത്തി. . ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. കപ്പലിലുള്ള 25 പേർ ഇന്ത്യക്കാരാണ്.ചെങ്കടൽവഴി കടന്നുപോകുന്ന ഇസ്രയേൽ ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു.ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചെങ്കടലിലും ആക്രമണങ്ങള്‍ വര്‍ധിച്ചത്. വിവിധ കമ്പനികൾ ചെങ്കടൽ വഴിയുള്ള കപ്പൽ യാത്ര ഒഴിവാക്കി മറ്റുമാർഗങ്ങൾ സ്വീകരിച്ചിരുന്നു. ഗസ്സയിലെ – ഇസ്രയേൽ ആക്രമണങ്ങൾക്കുള്ള പ്രതികരണമായാണ് ഹൂതികളും കപ്പൽ ആക്രമണം

Advertisement