വിദ്യാർത്ഥികളുടെ ഹൃദയം തൊടുന്ന അധ്യാപകരാണ് കാലഘട്ടത്തിന്റെ ആവശ്യം : മുബാറക് പാഷ

ശാസ്താംകോട്ട: വിദ്യാർത്ഥികളുടെ ഹൃദയം തൊടുന്ന അധ്യാപകരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അങ്ങനെയുള്ളവർ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പി എം മുബാറക്ക് പാഷ അഭിപ്രായപ്പെട്ടു.

കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന പ്രൊഫ. കെ എൻ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ അനുസ്മരണവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രൊഫ. ഡോ. കെ സി പ്രകാശ് അധ്യക്ഷനായിരുന്നു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും ഗണിതശാസ്ത്ര വിഭാഗത്തിന്റെയും പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും നേതൃത്വത്തിൽ പുരസ്‌കാരങ്ങൾ നൽകി. പതാരം ശാന്തിനികേതനം ഹയർ സെക്കന്ററി സ്കൂൾ ഓവറാൾ ചാമ്പ്യനായി. ഡോ സവിത, ഡോ അജേഷ്, ഡോ ജയന്തി, ഡോ രാധിക നാഥ്, ഡോ അജിത് കെ. സി, എൽ. സുഗതൻ, പ്രിൻസി റീന തോമസ്, മഹേഷ്‌ കെ എസ്. ഡോ രാജേഷ്, ഡോ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement