മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍

ഓച്ചിറ.മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് പോലീസിന്‍റെ പിടിയിലായി. ആലുംപീടിക, പണിക്കരേത്ത് വീട്ടില്‍ മകന്‍ അനന്തു കൃഷ്ണന്‍ (28) ആണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതി മദ്യപിച്ച് മഞ്ചാടിമുക്കില്‍ എത്തി ബഹളംവെച്ച വിവരം ക്ലാപ്പന സ്വദേശിയായ ടൈറ്റസ് പ്രതിയുടെ വീട്ടിലറിയിച്ചിരുന്നു.

ഈ വിരോധത്തില്‍ രാത്രി 8.30 മണിയോടെ മഞ്ചാടിമുക്കില്‍ നില്‍ക്കുകയായിരുന്ന ടൈറ്റസിനെ പ്രതി കൈയില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ടൈറ്റസ് ഓച്ചിറ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസ്സാമുദ്ദീന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ നിയാസ്, എഎസ്ഐ ഇബ്രാഹിംകുട്ടി, എസ്.സി.പി.ഒ അനി, സിപിഒ വിനോദ്, അനു, രാഹുല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement