104 വയസ്സുള്ള കമലാക്ഷി അമ്മാളിനെ ജനമൈത്രി പോലീസ് വീട്ടിലെത്തി ആദരിച്ചു

ശാസ്താംകോട്ട. വയോജന ദിനത്തിന്റെ ഭാഗമായി ശാസ്താംകോട്ട ജനമൈത്രി പോലീസ് സ്റ്റേഷൻ പ്രദേശത്തെ മുതിർന്ന അമ്മയെ ആദരിച്ചു.മനക്കര പത്മാലയത്തിൽ 104 വയസ്സുള്ള കമലാക്ഷി അമ്മാളിനെയാണ് വീട്ടിലെത്തി ആദരിച്ചത്.

ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ്,സി.ഐ സി.എൽ. സുധീർ,ജനമൈത്രി ജാഗ്രത സമിതി അംഗം എസ്.ദിലീപ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ ഷോബിൻ വിൻസന്റ,സുരാജ്,അജിത് കുമാർ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു. അനുമോദിക്കാൻ എത്തിയവർക്ക് ദക്ഷിണയും, മധുരവും നൽകിയാണ്
കമലാക്ഷി അമ്മാൾ വരവേറ്റത്.പ്രായത്തിന്റേതായ അവശതകൾക്കിടയിലും പത്രവായനയും,ക്ഷേത്രത്തിിൽ നൽകാൻ മാല കെട്ടുന്നതുമെല്ലാം പുതു തലമുറയ്ക്ക് അതിശയകരമാണെന്ന് ഡിവൈഎസ്പി എസ്.ഷെരീഫ് പറഞ്ഞു.

Advertisement