ശാസ്താംകോട്ട ക്ഷേത്രത്തിൽ ധ്വജസ്തംഭം തൈലാധിവാസത്തിൽ നിന്നും പുറത്തെടുക്കുന്ന ചടങ്ങ് ഞായറാഴ്ച

ശാസ്താംകോട്ട : ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ധ്വജസ്തംഭം തൈലാധിവാസത്തിൽ നിന്നും പുറത്തെടുത്ത് വയ്ക്കുന്ന ചടങ്ങ് ഞായർ പകൽ 3.45 നും 4.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും.

കഴിഞ്ഞ വർഷം ആഗസ്ത് 21ന് തൈലാധിവാസത്തിൽ പ്രവേശിപ്പിച്ച ധ്വജസ്തംഭമാണ് തുടർ നിർമ്മാണ പ്രവർത്തനത്തിനായി പുറത്തെടുക്കുന്നത്.ക്ഷേത്രം തന്ത്രിമാരായ മുടപ്പിലാപ്പിള്ളി മഠത്തിൽ ബ്രഹ്മശ്രീ വാസുദേവ ഭട്ടതിരി,കീഴ്ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.

ചടങ്ങുകളുടെ ഭാഗമായി രാവിലെ 5ന് അയ്യപ്പാഭിഷേകം,7ന് കഞ്ഞിസദ്യ,8 ന് നാരായണീയം,വൈകിട്ട് 5ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും.ഉപദേശക സമിതി പ്രസിഡന്റ്
ആർ.രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിക്കും.ബോർഡ് മെമ്പർ ജി.സുന്ദരേശൻ മുഖ്യ പ്രഭാഷണം നടത്തും.6 ന് അന്നദാനം,6.15ന് സംഗീതസദസ് എന്നിവ നടക്കും

Advertisement