മരംമുറി തൊഴിലാളി മരത്തിൽ നിന്നും വീണ് മരിച്ചു

Advertisement

കൊട്ടാരക്കര: നെല്ലിക്കുന്നത്ത് മരം മുറി തൊഴിലാളി  മരത്തിൽ നിന്നും വീണ്  മരിച്ചു. അമ്പലപ്പുറം വേലംകോണം നെല്ലിവിള പുത്തൻവീട്ടിൽ എൻ.മണി(68)യാണ് കോഴിപ്പാലം കുന്നുപുറത്തിനു സമീപമുള്ള വീട്ടിൽ ആഞ്ഞിലി മരത്തിൽ നിന്നും വീണത്. വെള്ളിയാഴ്ച ഒന്നോടെ ആയിരുന്നു സംഭവം. ചില്ലകൾ മുറിക്കാനായി മരത്തിൽ കയറിയ മണി കാൽ വഴുതി വീഴുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: വിമൽകുമാർ, വിജയ കുമാർ. മരുമക്കൾ: സജിത, കൃഷ്ണചിപ്പി.

Advertisement