നാഷണൽ സർവ്വീസ് സ്കീം നേതൃസംഗമം സമാപിച്ചു

Advertisement

കരുനാഗപ്പള്ളി . ശനി, ഞായർ തീയതികളിലായി ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ നടന്നു വന്ന വിഎച്ച്എസ് സി കൊല്ലം ജില്ലാ എൻ എസ് എസ് ലീഡേഴ്സ് സംഗമം സമാപിച്ചു. 46 എൻ എസ്സ്എസ്സ് യൂണിറ്റുകളിൽ നിന്നുമുള്ള 92 വോളന്റിയർ ലീഡർമാരാണ് ക്യാമ്പിൽ പങ്കെടുത്തത്. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ കോ- ഓർഡിനേറ്റർ പി എ സജിമോൻ അധ്യക്ഷനായി.

മുനിസിപ്പൽ കൗൺസിലർ സുഷ അലക്സ്, റീജിയണൽ കോ-ഓർഡിനേറ്റർ ബിജു എസ് വി, ഗംഗാറാം കണ്ണമ്പള്ളി, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ എ ആർ പ്രേംരാജ്, സുനിൽ ജെ, സതീഷ് കുമാർ, സുരേഷ് കുമാർ, ഷാലി കുമാർ, അജീഷ് ബേബി, സജിത് വി എന്നിവർ സംസാരിച്ചു. വോളന്റിയർമാർ സംഭാവന നൽകിയ പുസ്തകങ്ങൾ പ്രിൻസിപ്പാൾ ഷിബു എം എസ് ഏറ്റുവാങ്ങി. വോളന്റിയർമാർ സ്കിൽ വർക്കിലൂടെ നിർമ്മിച്ച പേപ്പർ പേന, പട്ടം എന്നിവ ഭവന സന്ദർശനത്തിലൂടെ വിതരണം ചെയ്തു. ഇടപ്പള്ളിക്കോട്ട ശാന്തി തീരം അഭയ കേന്ദ്രം സന്ദർശിച്ച് ഭക്ഷണം വിതരണം നടത്തി. ലഹരിക്കെതിരെ അവതരിച്ച തെരുവ് നാടകം ജനശ്രദ്ധ ആകർഷിച്ചു.
ചിത്രം:വിഎച്ച് എസ്സ് ഇ നാഷണൽ സർവീസ് സ്കിം കൊല്ലം ജില്ലാ ക്യാമ്പിനോടനുബന്ധിച്ച് ലഹരിക്കെതിരെ സംഘടിപ്പിച്ച തെരുവ് നാടകം

Advertisement