യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചിച്ച യുവാവ് പിടിയില്‍

ചവറ . യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പോലീസ് പിടിയിലായി. നീണ്ടകര മനോജ് ഭവത്തില്‍ മനോജ്(34) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയുടെ വിവാഹത്തിന് മുന്‍പ് പകര്‍ത്തിയ നഗ്നദൃശ്യങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. യുവതിയുടെ ദൃശ്യങ്ങള്‍ തന്‍റെ കൈയിലുണ്ടെന്നും ഇവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പ്രതി യുവതിയില്‍ നിന്ന് നിരവധി തവണ പണം തട്ടിയെടുത്തിരുന്നു. പണം നല്‍കില്ലെന്ന് യുവതി പറഞ്ഞതോടെ ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. യുവതി ചവറ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു മനോജിനെ പിടികൂടുകയായിരുന്നു.

ചവറ ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ കുരുവിള ജോണ്‍, എസ്.സിപിഒ അനില്‍, സുബിത, സി.പി.ഒ മാരായ മനീഷ് , സുജിത്ത്, ഷെഫീക്ക് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Advertisement