ഇ.കാസിമിന്റെ ഓർമപുതുക്കി കുന്നത്തൂർ

ശാസ്താംകോട്ട . സിപിഎം സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്ന ഇ.കാസിമിന്റെ അഞ്ചാം അനുസ്മരണം ഭരണിക്കാവിൽ നടന്നു.അനുസ്മരണ സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു.സിപിഎം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ്,
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.ജയമാഹൻ,എം.ശിവശങ്കരപിള്ള, ജില്ലാ കമ്മിറ്റി അംഗം പി.കെ ഗോപൻ,
സംഘാടക സമിതി കൺവീനർ എ ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.തുടർന്ന് കശുവണ്ടി തൊഴിലാളികയുടെ മക്കൾക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റ് മുൻ എം.പി കെ.സോമപ്രസാദ് വിതരണം ചെയ്തു.കെ.കെ രവികുമാർ,എൻ.യശ്പാൽ,
എസ്.സത്യൻ,എസ്.ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി അനുസ്മരണത്തോട് അനുബന്ധിച്ച് കുന്നത്തൂർ ഏരിയ കമ്മിറ്റി ഓഫീസിലും താലൂക്കിലെ വിവിധ കശുവണ്ടി ഫാക്ടറികൾക്കു മുന്നിലും രാവിലെ പതാക ഉയർത്തുകയും ഛായാച്ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

Advertisement