അഴകിന്‍റെ പീലിവിടര്‍ത്തി പുത്തനമ്പലം

കുന്നത്തൂർ. കുന്നത്തൂർ പഞ്ചായത്തിലെ പുത്തനമ്പലം ഗ്രാമത്തിൽ മയിലുകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു.നാട്ടിലെ മുക്കിലും മൂലയിലുമെല്ലാം ഏത് സമയവും മയിലുകളെ കാണാം.വീട്ടുമുറ്റത്തും പറമ്പിലും ടെറസിലുമെല്ലാം ഇടയ്ക്കിടെ മയിലുകളെത്തി മടങ്ങാറുണ്ട്.ചിലപ്പോൾ പീലി വിരിച്ച് ആടും.മയിൽപ്പീലി അഴകിൽ പുത്തനമ്പലം ഗ്രാമം ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്.പാതയോരത്ത് തെല്ലും ഭയമില്ലാതെ വിഹരിക്കുന്ന മയിലുകളെ കാണാനും മൊബൈൽ ക്യാമറയിൽ പകർത്താനുമെല്ലാം നിരവധി പേരാണ് പുത്തനമ്പലം ഗ്രാമത്തിലേക്ക് എത്തുന്നത്.എവിടെ നിന്നാണ് മയിലുകൾ കൂട്ടത്തോടെ ഇവിടേക്ക് എത്തിയതെന്ന് ആർക്കുമറിയില്ല.നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ മയിലുകൾക്ക് ഭീഷണി തെരുവ് നായ്ക്കൾ മാത്രമാണ്.

എന്നാല്‍ പാരിസ്ഥിതികമായി വന്യജീവികള്‍ നാട്ടിലേക്കു വരുന്നത് നല്ലകാര്യമല്ല. കാട്ടുപന്നികളാണ് ആദ്യം വ്യാപകമായത്. ഇപ്പോള്‍ മയിലും എത്തുന്നു. ചിലയിനം വിളകള്‍ക്ക് മയിലുകള്‍ ഭീഷണിയാണ്.

Advertisement