പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

Advertisement

ചവറ.പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകന്‍ പോലീസിന്‍റെ പിടിയിലായി. ചവറ, പുത്തന്‍തുറ, വടക്കേയറ്റത്ത് വീട്ടില്‍ മണികുട്ടന്‍ (38) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 22 ന് രാത്രി 7 മണിയോട് കൂടി പ്രതി ഇയാളുടെ മകളെ ഉപദ്രവിക്കുന്നത് പ്രതിയുടെ പിതാവ് തടയാന്‍ ശ്രമിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പ്രതിയും പിതാവും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഈ വിരോധത്തില്‍ മണികുട്ടന്‍ പിതാവിനെ ചീത്തവിളിച്ച് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. തുടര്‍ന്ന് ചവറ പോലീസില്‍ പ്രതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജു കെ.ആര്‍, എസ്.ഐ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement