ഇരുചക്രവാഹന മോഷണം; പ്രതികള്‍ പിടിയില്‍

കൊല്ലം.ഇരുചക്ര വാഹന മോഷണ സംഘത്തിലെ പ്രതികള്‍ പോലീസ് പിടിയില്‍. പള്ളിത്തോട്ടം, എച് ആന്‍റ് സി കോളനി, ഗാന്ധി നഗര്‍-60 ല്‍ അലന്‍ (19), മുണ്ടയ്ക്കല്‍ പുതുവല്‍പുരയിടം, തിരുവാതിര നഗര്‍-16, ആനന്ദ് (21) എന്നിവരാണ് പോലീസ് പിടിയിലായത്. ഈ വര്‍ഷം ജനുവരിയിലാണ് പ്രതികള്‍ ആശ്രാമം ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഇരുചക്രവാഹനം മോഷണം നടത്തിയത്. ഈസ്റ്റ് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുകയും സ്ഥിരമോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷണ സംഘത്തെ തിരിച്ചറിയുകയും ചെയ്തിരുന്നു. മോഷണ സംഘത്തിലെ പ്രധാനിയായ റിച്ചിനെ പോലീസ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടാളികളെ പോലീസ് തിരഞ്ഞ് പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രഞ്ചു, വിഷ്ണു, ദിപിന്‍ സിപിഒ മാരായ അനു, അനീഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement