പിഞ്ചു ബാലികയെ ക്രൂരമായി മർദ്ദിച്ച പിതാവിനെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു

കരുനാഗപ്പള്ളി.പിഞ്ചു ബാലികയെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുംകടവ്, ആലപ്പാട് മുണ്ടുതറ ക്ഷേത്രത്തിന് സമീപം തോണ്ടപ്പുറത്ത് സിന്ധുജനെ (47) ആണ് കസ്റ്റഡിയിലെടുത്തത്.ഇയാൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം വൈറലായതോടെ ദൃശ്യം ശ്രദ്ധയിൽപ്പെട്ട പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് കരുനാഗപ്പള്ളി പോലീസ് ഇയാളെ പിടികൂടിയത്.ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാൾ പിടിയിലായത്. കുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് ചെരുപ്പ് ഉപയോഗിച്ചും കൈ കൊണ്ടും ഇയാൾ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

Advertisement