ബൈക്കഭ്യാസപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ,ഫ്രീക്കന്മാരെ പോലീസും വെഹിക്കിളും വീട്ടില്‍ ചെന്നു കണ്ടു പിന്നീട് നടന്നത്

കൊല്ലം. ബൈക്കിൽ സാഹസിക അഭ്യാസം നടത്തിയ ഫ്രീക്കന്മാരെ പോലീസും മോട്ടോർവാഹന വകുപ്പും നാടകീയമായി പിടികൂടി. ബൈക്കഭ്യാസപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് വീട്ടിലെത്തി ഫ്രീക്കൻന്മാരെ പിടിച്ചത്. അഭ്യാസം നടത്തിയ അഞ്ച് ബൈക്കുകളും മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു.

റോഡിലൂടെ ഈ അഭ്യാസം കാട്ടിയപ്പോൾ വീട്ടിൽ കയറി പോലീസ് പൊക്കുമെന്ന് വിചാരിച്ചതേയില്ല. റോഡിലൂടെ അഭ്യാസപ്രകടനം നടത്തി, മറ്റ് യാത്രക്കാർക്ക് തടസങ്ങൾ സൃഷ്ടിച്ച് അതിൻ്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

പക്ഷേ അതേ വേഗതയിൽ മോട്ടർ വാഹന വകുപ്പും നടപടിയിലേക്ക് കടന്നതോടെയാണ് ഫ്രീക്കൻന്മാർ വെട്ടിലായത്.സമൂഹ മാധ്യമങ്ങളിൽ നിന്ന് അഭ്യാസികളുടെ വിവരങ്ങൾ ശേഖരിച്ച് വീട്ടിലെത്തിയാണ് ഫ്രീക്കന്മാരെ കൈയ്യോടെ പിടികൂടിയത്.മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പം പോലീസുകൂടി ചേർന്നതോടെ സംഭവം ഒന്നുകൂടി കളറായി.

അഞ്ച് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. അഞ്ചുപേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 66000 രൂപയാണ് പിഴ ഈടാക്കിയത്. പണം അടച്ചാൽ ബൈക്കുകൾ വിട്ടുകൊടുക്കും.

Advertisement