കേരള നവോത്ഥാന യാത്രക്ക് ഭരണിക്കാവിൽ സ്വീകരണം

ശാസ്താംകോട്ട: എ.ഐ.സി.സി പ്രസിഡൻ്റ് മല്ലികാർജ്ജുന ഖാര ഗെയെ പങ്കെടുപ്പിച്ച് കൊണ്ട് കെ.പി.സി.സി വൈക്കത്ത് 30 ന് സംഘടിപ്പിക്കുന്നവൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ ത്തിൽ സ്ഥാപിക്കാനുള്ള നവോത്ഥാന നായകരുടെ ചിത്രവുമായി 29 ന് രാവിലെ 9 മണിക്ക്‌ ഭരണിക്കാവിൽ എത്തുന്ന കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന കേരള നവോത്ഥാന യാത്രക്ക് സ്വീകരണം നൽകുവാൻ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് നേതൃയോഗം തീരുമാനിച്ചു.

നേതൃയോഗം ഡി.സി.സി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ, കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി, എബിപാപ്പച്ചൻ, എം.കെ.സുരേഷ് ബാബു, വൈ. നജിം ,എൻ.സോമൻ പിള്ള, കടപുഴ മാധവൻപിള്ള, സിജു കോശി വൈദ്യൻ, രാജു ലോറൻസ്, സൈറസ് പോൾ, ജയശ്രീ രമണൻ, ഗോപകുമാർ പെരുവേലിക്കര ,ഓമനകുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement